ന്യൂദല്‍ഹി: സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ ഫോണുകളില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ വഴി നിങ്ങളുടെ മുഴുവന്‍ വിവരങ്ങളും, സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പടെ ഇന്റര്‍നെറ്റ് കമ്പനികള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്ക്, യാഹൂ, ഫഌക്കര്‍, ബാഡു എന്നീ കമ്പനികള്‍ സ്ഥിരീകരിച്ച വാര്‍ത്തയാണിത്.

സ്മാര്‍ട്‌ഫോണില്‍ ലഭ്യമായ ഏതെങ്കിലും ആപ്ലിക്കേഷന്‍ വഴിയാണ് നിങ്ങള്‍ മെസ്സേജ് (ടെക്സ്റ്റ് മെസ്സേജുകള്‍) അയക്കുന്നെങ്കില്‍ അവയെല്ലാം പ്രസ്തുത ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്ന കമ്പനിക്ക് പരിശോധിക്കാന്‍ സാധിക്കും. എന്തിനധികം പറയുന്നു, നിങ്ങളുടെ ഫോണിലെ ഏതെങ്കിലും ആപ്ലിക്കേഷന്‍ വഴി നിങ്ങള്‍ പകര്‍ത്തിയ ക്യാമറ ചിത്രങ്ങളും ദൃശ്യങ്ങളും വരെ അതതു ആപ്ലിക്കേഷന്‍ കമ്പനികള്‍ക്ക് പരിശോധിക്കാന്‍ സാധിക്കുമത്രെ.

Subscribe Us:

സ്മാര്‍ട്‌ഫോണിലെ വിവിധ ആപ്ലിക്കേഷനുകളുടെ സ്ഥിരം വരിക്കാര്‍ക്ക് പോലും ഇക്കാര്യങ്ങളെ കുറിച്ച് വലിയ ധാരണയില്ല. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കാണിക്കുന്ന റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സില്‍ കമ്പനികള്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുമെങ്കിലും മിക്കവരും ഇതു വേണ്ടത്ര ശ്രദ്ധിക്കാറില്ല.

സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകളില്‍ മിക്കതും ഇന്റര്‍നെറ്റ് കമ്പനികള്‍ സൗജന്യമായാണ് നല്‍കുന്നത്. പ്രശസ്തമായ പല ആപ്ലിക്കേഷനുകളും ദിവസേനെ 5,000ത്തോളം ഡൗണ്‍ലോഡുകള്‍ ചെയ്യപ്പെടാറുണ്ടത്രെ.

മുമ്പ് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഇ-മെയില്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ സെര്‍വറില്‍ സൂക്ഷിക്കാറുണ്ടെന്ന് ട്വിറ്റര്‍ വെളിപ്പെടുത്തിയത് ഈ സമയത്ത് ഓര്‍ക്കേണ്ടതാണ്.

Malayalam news

Kerala news in English