എഡിറ്റര്‍
എഡിറ്റര്‍
കൈയുടെ ഭാഗങ്ങള്‍ തിരിച്ചറിയുന്ന സ്മാര്‍ട്ട് ഫോണുകള്‍…!!!
എഡിറ്റര്‍
Tuesday 20th November 2012 2:45pm

അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ പ്രോട്ടോടൈപ്പ് സ്മാര്‍ട്ട് ഫോണുമായി രംഗത്ത്. വിരല്‍ മടക്കുന്ന സ്ഥലം, വിരലിന്റെ അറ്റം, നഖം എന്നീ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കൈയ്യിന്റെ ഈ ഭാഗങ്ങളുടെ കമാന്‍ഡിനനുസരിച്ചാണ് ഈ സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീന്‍ ഓപ്പണാവുകയുള്ളൂ.

Ads By Google

പിസ്റ്റ്ബര്‍ഗിലുള്ള കാര്‍ണേജ് മെലന്‍ യൂണിവേഴ്‌സിറ്റിയിലെ ക്രിസ് ഹാരിസണ്‍ എന്ന ശാസ്ത്രജ്ഞനാണ് പ്രോട്ടോടൈപ്പ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ പുതിയ സ്മാര്‍ട്ട് ഫോണില്‍ ചെറിയൊരു വൈബ്രേഷന്‍ സെന്‍സറും ഹാരിസണിന്റെ ഫിങ്കര്‍സെന്‍സ് സോഫ്റ്റ്‌വെയറും ഘടിപ്പിച്ചിട്ടുണ്ട്.

ശബ്ദവും വൈബ്രേഷനുമാണ് ഈ മൂന്ന് തരം ടച്ചിങുകളേയും വ്യത്യസ്തമാക്കുന്നത് എന്ന് ശാസ്ത്രജ്ഞന്‍ പറഞ്ഞു.

ഫിങ്കര്‍ ടിപ്പ് ഒരു ഒബ്ജക്ടിനെ സെലക്ട് ചെയ്യുന്നു. വിരല്‍ മടക്കുന്ന ഭാഗം ഒരു കമ്പ്യൂട്ടര്‍ മൗസിന്റെ റൈറ്റ് ക്ലിക്കിന്റെ ജോലി ചെയ്യുന്നു. സബ്‌മെനു ഓപ്പണ്‍ ചെയ്യുന്നത് വിരല്‍ മടക്കുന്ന ഭാഗം ഉപയോഗിച്ചാണ്. ഇപ്പോള്‍ ടച്ച് സ്‌ക്രീന്‍ ഫോണുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം നമ്മുടെ കൈയ്യുടെ കഴിവിനേക്കാള്‍ ലളിതമാണെന്നതാണ്. നമുക്ക് ഇതിനേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ കഴിയും- ഹാരിസണ്‍ പറഞ്ഞു.

സ്മാര്‍ട്ട് ഫോണിന്റെ ഇന്‍പുട് ലോകത്തെ അറിയിക്കാന്‍ മെച്ചപ്പെട്ട കൂടുതല്‍ വഴികള്‍ കണ്ടെത്തണമെന്ന് ബോസ്റ്റണിലെ എം.ഐ.ടി മീഡിയ ലാബിലെ ജോസഫ് പരാഡിസോ പറഞ്ഞു. ഇലക്ട്രോണിക്‌സിലെ ഒരു സ്റ്റാന്‍ന്റേഡ് പീസാണ് സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന സെന്‍സറെന്ന് ഹാരിസണ്‍ പറഞ്ഞു.

ഇത് ഏത് സ്മാര്‍ട്ട് ഫോണിലും മെയിന്‍ സെര്‍ക്യൂട്ട് ബോര്‍ഡായി ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement