കോച്ചി: സ്മാര്‍ട്ട് സിറ്റി ഭൂമിയില്‍ സ്വതന്ത്ര അവകാശവും വില്‍പനാവകാശവും ടീകോമിന് നല്‍കില്ലെന്ന് പദ്ധതി ചെയര്‍മാന്‍ മന്ത്രി എസ്.ശര്‍മ വ്യക്തമാക്കി. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്മാര്‍ട്ടിസിറ്റി വിഷയത്തില്‍ സ്വതന്ത്രാവകാശത്തെ കുറിച്ചുള്ള തര്‍ക്കം ടീകോമുമായി സംസാരിക്കാനാണ് യൂസഫലിയെ ചുമതലപ്പെടുത്തിയത്. ഇക്കാര്യത്തില്‍ പത്തുദിവസത്തിനകം അന്തിമ തീരുമാനം അറിയിക്കാമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. ഇതിനുശേഷം മാത്രമേ തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ശര്‍മ പറഞ്ഞു.

എം.എ യൂസഫലിയെ സര്‍ക്കാരിന്റെ പ്രതിനിധിയായോ മധ്യസ്ഥനായോ കരുതാമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്മാര്‍ട്ട സിറ്റി പ്രശ്‌നത്തിന് പരിഹാരം ആര്‍ബിട്രേഷനാണെന്ന് ടീകോം സി.ഇ.ഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍