തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കാന്‍ ടീകോമിന് പകരം സംവിധാനം ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. സര്‍ക്കാറും ടീകോമുമായുള്ള ബന്ധം ഉലയുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ടീകോമിന് നല്‍കിയ കത്തിന് മറുപടി ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 12% ശതമാനം സ്വതന്ത്രാവകാശ ഭൂമിക്ക് വില്‍പ്പനാവകാശം കൂടി നല്‍കണമെന്ന ടീകോമിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും വി എസ് വ്യക്തമാക്കി.

സ്മാര്‍ട് സിറ്റി നടപ്പാക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥമായ സമീപനമാണുളളത്. ടീകോമുമായുള്ള ബന്ധം വെട്ടിമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. അവരില്‍ നിന്നു കൃത്യമായ മറുപടി കാക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Subscribe Us:

സ്മാര്‍ട് സിറ്റിയുടെ ഭാവി അനിശ്ചിതത്വത്തില്‍ ആയെന്ന് ആരോപിച്ചു പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷത്തു നിന്നു കെ ബാബു എം എല്‍ എയാണു നോട്ടിസ് നല്‍കിയത്.