തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. പ്രതിപക്ഷം സഹായം വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാര്‍ പ്രതികരിച്ചില്ല. ദുബായ് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ തന്നെ പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്മാര്‍ട്ട് സിറ്റി പദ്ധിതി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിസഭായോഗത്തിന് കഴിഞ്ഞിരുന്നില്ല. ഭുമിയിന്‍മേല്‍ സ്വതന്ത്രാവകാശം വേണമെന്ന ടീകോമിന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഇത്. ടീകോമിനെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്.

സ്മാര്‍ട്ട്‌സിറ്റി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഇടതുമുന്നണിയെ തന്നെ ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം.