കൊച്ചി: സ്മാര്‍ട്‌സിറ്റി പദ്ധതി തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് പദ്ധതി ചെയര്‍മാനും രജിസ്‌ട്രേഷന്‍ മന്ത്രിയുമായ എസ് ശര്‍മ. പദ്ധതി നടപ്പാക്കാന്‍ ടീകോമല്ലാതെ മറ്റ് സാധ്യതകള്‍ ആലോചിച്ചിട്ടില്ല. സ്മാര്‍ട്‌സിറ്റി ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി സംബന്ധിച്ച് സര്‍ക്കാറും ടീകോമും തമ്മില്‍ തര്‍ക്കമുണ്ട്. അതേക്കുറിച്ച് ടീകോമിന് വിശദമായ കത്ത് നല്‍കിയിട്ടുണ്ട്. കത്തിന് മറുപടി ലഭിച്ച ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്നും മന്ത്രി ശര്‍മ്മ പറഞ്ഞു. അതേ സമയം തര്‍ക്കവിഷയങ്ങള്‍ ഇന്നത്തെ യോഗം ചര്‍ച്ചചെയ്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് നടന്നത് സ്മാര്‍ട്‌സിറ്റിയുടെ പതിവ് യോഗമാണ്. അടുത്ത യോഗം ജൂണ്‍ 186ന് നടക്കുമെന്നും മന്ത്രി പറഞ്ഞു.

സ്മാര്‍ട്‌സിറ്റി പദ്ധതി ഉപേക്ഷിക്കില്ല: ഫരീദ് അബ്ദുറഹ്മാന്‍