എഡിറ്റര്‍
എഡിറ്റര്‍
സ്മാര്‍ട്‌സിറ്റി പവലിയന്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
എഡിറ്റര്‍
Saturday 9th June 2012 10:00am

കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പവലിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിനു സമര്‍പ്പിച്ചു. സ്വന്തം മന്ദിരത്തില്‍ സ്മാര്‍ട് സിറ്റി കമ്പനിയുടെ ആദ്യ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗവും ഇന്ന് തന്നെ ചേര്‍ന്നു.

മികച്ച രീതിയിലുള്ള സാധന സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന പവലിയന്റെ രൂപ കല്പന പരിസ്ഥിതി സൗഹൃദവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും പ്രദാനം ചെയ്യുന്ന തരത്തിലുമാണ്.

ആദ്യകെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കമാകും. പദ്ധതിക്കു തുടക്കം കുറിച്ച യു.ഡി.എഫ് സര്‍ക്കാര്‍ തിരികെ അധികാരത്തില്‍ എത്തിയശേഷം നടത്തിയ ഇടപെടലുകളാണ് കൊച്ചി സ്മാര്‍ട്ട് സിറ്റിയെ വഴിത്തിരിവിലേക്ക് എത്തിച്ചത്.

2011 ഒക്‌ടോബര്‍ എട്ടിനാണ് പദ്ധതിയുടെ ആദ്യഘട്ടമായി പവലിയന്‍ നിര്‍മാണത്തിന് മുഖ്യമന്ത്രി ശിലയിട്ടത്. പവലിയന്റെ നിര്‍മാണം 14 മുതല്‍ 16 ആഴ്ചകള്‍ക്കകം പൂര്‍ത്തിയാക്കുമെന്നാണ് കരുതിയിരുന്നെങ്കിലും കുറച്ചു കൂടി നീണ്ടു.

2005ല്‍ തയാറാക്കിയമാസ്റ്റര്‍ പ്ലാനിന് കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയാണ് ഇത് തയാറാക്കിയിട്ടുള്ളത്. വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്ന നടപടികള്‍ വൈകാതെ പൂര്‍ത്തിയാക്കും.

മാര്‍ക്കറ്റിംഗ്, സെയില്‍സ് ഓഫീസുകളാണ് സ്മാര്‍ട്ട് സിറ്റി എക്‌സിപീരിയന്‍സ് പവലിയനില്‍ പ്രവര്‍ത്തിക്കുക. 6000 ചതുരശ്ര അടിയില്‍ നിര്‍മാണം നടത്തുന്നതിന് നിശ്ചയിച്ചിരുന്ന പവലിയന്റെ വലുപ്പം പിന്നീട് 10,900 ചതുരശ്ര അടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

Advertisement