Categories

സ്മാര്‍ട്ട് സിറ്റി ഓഫീസ് ഉദ്ഘാടനം 8ന് : കുഞ്ഞാലിക്കുട്ടി

kunhalikuttyതിരുവനന്തപുരം: സ്മാര്‍ട് സിറ്റി ഓഫിസിന്റെ ഉദ്ഘാടനം ഈ മാസം എട്ടിന് നടക്കുമെന്നു വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഇതുസംബന്ധിച്ച ചോദ്യത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

236 ഏക്കര്‍ സ്ഥലത്തിന് പ്രത്യേക സാമ്പത്തിക മേഖലാ പദവി അനുവദിച്ചു കൊണ്ടുളള വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. പദ്ധതിക്ക് കേന്ദ്ര സെസ് പദവി ലഭിക്കുന്നതിന് യാതൊരുവിധ തടസ്സങ്ങളുമില്ല. ഇതിനായുള്ള നടപടികളെല്ലാം പൂര്‍ത്തിയായതാണ്. വഴിയ്ക്കായി കിന്‍ഫ്രയുടെ നാലേക്കര്‍ ഭൂമി നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കാതിരുന്നതു സംസ്ഥാനത്തിനു വന്‍ നഷ്ടമാണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം അറിയിച്ചു.

പരമ്പരാഗത വ്യവസായ മേഖലയെയും ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി വ്യവസായമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.