തിരുവനന്തപുരം: ടീകോമുമായുള്ള ചര്‍ച്ചക്ക് എം.എ യൂസഫലിയെ മധ്യസ്ഥനാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാറും ടീക്കോമും തമ്മിലുള്ള ഫ്രയിം വര്‍ക്ക് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ച. പ്രമുഖ വ്യവസായിയായ യൂസഫലി നോര്‍ക്ക വൈസ് ചെയര്‍മാനാണ്.

സ്മാര്‍ട്‌സിറ്റി വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ടീക്കോമിന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ അന്ത്യശാസനം കൊണ്ട് കാര്യമില്ലെന്നും പദ്ധതി നടപ്പാക്കണമെന്ന് സര്‍ക്കാറിന് ആഗ്രഹമുണ്ടെങ്കില്‍ കാര്യശേഷിയുള്ളവരെ ദുബൈയിലേക്ക് അയക്കണമെന്നും ടീക്കോം മറുപടി നല്‍കിയിരുന്നു.

സ്മാര്‍ട്‌സിറ്റി പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ 12 ശതമാനത്തില്‍ സ്വയം നിര്‍ണയാവകാശം നല്‍കണമെന്ന ടീക്കോമിന്റെ ആവശ്യത്തിന്‍മേലാണ് ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്നത്.