തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ദുബായില്‍ നിന്നു പ്രതിനിധിയെത്തുമെന്നു മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. തിരുവനന്തപുരത്തു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ പുതിയ 25 ഹോമിയോ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. ഇവിടേക്കായി 100 തസ്തികകള്‍ സൃഷ്ടിക്കും.

Subscribe Us:

മലമ്പുഴയില്‍ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിന് വേണ്ടി കൈമാറാന്‍ തീരുമാനിച്ചു. കേരള സര്‍വീസ് ചട്ടങ്ങള്‍ ബാധകമാക്കിയിട്ടുള്ള സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി 180 ദിവസമാക്കി ഉയര്‍ത്തുന്നതിനും ഗര്‍ഭാശയ ശസ്ത്രക്രിയയ്ക്കുവേണ്ടി അവധി അനുവദിക്കുന്നതിനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.