smart_city_kochi_logo-rw

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി സംന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് ടീകോം കമ്പനി പ്രതിനിധികളും സര്‍ക്കാരും നടത്തിയ ചര്‍ച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞു. ചര്‍ച്ച തുടരാമെന്നാണ് തീരുമാനമെങ്കിലും തീയതി തീരുമാനിച്ചില്ല. സ്വതന്ത്രാവകശം നല്‍കുന്ന 12 ശതമാനം ഭൂമി സംബന്ധിച്ച തര്‍ക്കമാണ് ഇന്നും ചര്‍ച്ചയില്‍ പരിഹരിക്കാനാകാതെ പോയത്്. സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി നീലഗംഗാധരന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ്. ഐ ടി സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടീകോം പ്രതിനിധികള്‍ക്ക് വേണ്ടി സി. ഇ. ഒ. ഫരീദ് അബ്ദുറഹിമാന്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ സന്നിഹിതരായി. കഴിഞ്ഞദിവസം സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരിന് പദ്ധതിയുടെ കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണെന്ന് ഫരീദ് അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അടുത്ത ചര്‍ച്ച എന്ന് നടത്തുമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.