കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ടീക്കോമും തമ്മില്‍ സ്മാര്‍ട്ട്‌സിറ്റി പാട്ടക്കരാര്‍ ഈ മാസം 16ന് ഒപ്പുവെക്കും. ഇതിനായി ടീക്കോം പ്രതിനിധികള്‍ 15ന് കേരളത്തിലെത്തും. സി.ഇ.ഒ അബ്ദുല്‍ ലത്വീഫ് അല്‍ മുല്ലയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും എത്തുക.

സി.ഇ.ഒ നിയമവകുപ്പിന്റെ പരിശോധനക്ക് ശേഷമായിരിക്കും കരാര്‍ ഒപ്പിടുക. കഴിഞ്ഞ നാല് ദിവസമായിട്ടും കരട് നിയമവകുപ്പ് പരിശോധിച്ചിട്ടില്ല. നിയമവകുപ്പിന്റെ പരിശോധന വൈകിയാല്‍ പാട്ടക്കരാര്‍ ഒപ്പിടുന്നത് വൈകിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സ്മാര്‍ട്ട്‌സിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി രണ്ടിനാണ് ഇരുകക്ഷികളും തമ്മില്‍ അന്തിമധാരണയിലെത്തിയത്. പത്യേക സാമ്പത്തിക മേഖലയിലെ 12 % ഭൂമിയില്‍ വില്‍പനാവകാശം ഇല്ലാതെ സ്വതന്ത്രാവകാശം അനുവദിക്കാമെന്ന സംസ്ഥാനത്തിന്റെ വ്യവസ്ഥ ടീകോം അംഗീകരിച്ചതോടെയാണു പദ്ധതി യാഥാര്‍ത്ഥ്യമായത്. സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്‌ട്രേഷനിലും സംസ്ഥാനം ഇളവ് അനുവദിക്കും.