തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സ്മാര്‍ട്ടി സിറ്റി പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 15,000പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ 75,000 പേര്‍ക്കും തൊഴില്‍ ലഭിക്കും. ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ സ്ഥാനത്തുനിന്നും ഫരീദ് അബ്ദുല്‍ റഹ്മാനെ മാറ്റുമോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇന്‍ഫോ പാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമി കൈമാറിയതായുള്ള ആരോപങ്ങള്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍ ഈ ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു.