നന്നായി പഠിക്കാന്‍ നാം ഓരോരുത്തരും തന്നെ വിചാരിച്ചാല്‍ മതിയെന്നാണ് പലരും കരുതിയത്. എന്നാല്‍ പഠിത്തത്തില്‍ നമ്മേക്കാളേറെ പങ്ക് നമ്മുടെ റൂംമേറ്റ്‌സിന് ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇതില്‍ അസൈന്‍മെന്റുകളും സെമിനാറുകളും പോലുള്ള വര്‍ക്കുകള്‍ ചെയ്യാനും ഇക്കൂട്ടരുടെ സഹായം തേടുന്നവരാണ് അധികപേരെന്നും പഠനത്തില്‍ പറയുന്നു. ഇങ്ങനെയുള്ളവരായിരിക്കും പഠിത്തത്തിലും കോളേജിലും മുന്‍പന്തിയില്‍ നില്‍ക്കുകയെന്നാണ് പഠനം പറയുന്നത്.

Ads By Google

സഹപാഠികളായ ആരെങ്കിലും ഒപ്പമുണ്ടെങ്കില്‍ പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ കഴിയുമെന്നും മത്സരബുദ്ധിയോടെ പഠനത്തെ നോക്കിക്കാണാനാകുമെന്നുമാണ് വ്യക്തമാകുന്നത്. എന്നാല്‍ നന്നായി പഠിക്കുന്ന ഒരു വ്യക്തിയും പഠിത്തത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരാളെ കൂടെക്കൂട്ടാന്‍ ആഗ്രഹിക്കില്ല.

ഒരേനിലവാരം പുലര്‍ത്തുന്നവരോ അല്ലെങ്കില്‍ തന്നേക്കാള്‍ ഒരുപടിയെങ്കിലും മുന്നിലാണെന്ന് തോന്നുന്നവരെയോ മാത്രമേ ഓരോരുത്തരും പഠിത്തത്തില്‍ ഒപ്പംകൂട്ടുള്ളൂ എന്നാണ് പറയുന്നത്. റൂംമേറ്റ്‌സിനെ പഠിത്തത്തില്‍ സഹായിക്കാനും അവരുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കാനും തയ്യാറുള്ളവരാണ് ഇന്നത്തെ പല കുട്ടികളും.

പണ്ടത്തെ തലമുറയെ അപേക്ഷിച്ച് ഇന്നത്തെ യുവത്വം പഠനത്തില്‍ ഏറെ മുന്നോക്കം പോയെന്നും പഠിത്തത്തില്‍ മുന്നേറാനായി ആരുടെ സഹായവും തേടാന്‍ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ തയ്യാറാണെന്നും അതിനായി എത്രകഷ്ടപ്പെടുന്നതിലും ഇക്കൂട്ടര്‍ക്ക് മടിയില്ലെന്നുമാണ് പഠനത്തില്‍ പറയുന്നത്.