എഡിറ്റര്‍
എഡിറ്റര്‍
തെറ്റ് തിരുത്തും ഹൈടെക് പേന
എഡിറ്റര്‍
Wednesday 6th February 2013 11:50am

ലണ്ടന്‍: ഇനി ധൈര്യമായി എഴുതാം. വ്യാകരണപ്പിശകോ അക്ഷര തെറ്റോ ഉണ്ടാകുമെന്ന പേടിയൊന്നും ആവശ്യമില്ല. ജര്‍മനിക്കാര്‍ കണ്ടെത്തിയ ഹൈടെക് പെന്നിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഈ പെന്‍ ഉപയോഗിച്ച് എഴുതുമ്പോള്‍ തെറ്റുണ്ടായാല്‍ പെന്‍ വൈബ്രേറ്റ് ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ജര്‍മന്‍ കമ്പനിയായ ലേണ്‍സിഫ്റ്റാണ് പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത്.

Ads By Google

എഴുതുന്നതില്‍ അക്ഷരതെറ്റോ വ്യാകരണപ്പിശകോ ഉണ്ടെങ്കില്‍ പെന്‍ അത് കണ്ടെത്തി അറിയിക്കുമത്രേ. രണ്ട് ഓപ്ഷനാണ് പെന്നിനുള്ളത്. ഒന്ന് എഴുതുന്നയാള്‍ക്ക് എഴുത്തിന്റെ ഒഴുക്ക് മനസ്സിലാക്കി കൊടുക്കുന്ന കാലിഗ്രഫി മോഡും തെറ്റുകള്‍ മനസ്സിലാക്കുന്ന ഓര്‍ത്തോഗ്രഫി മോഡും.

എഴുതുന്നയാളിന്റെ ഇഷ്ടമനുസരിച്ച് ഇതില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. പേനയില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സര്‍ എഴുത്തിലെ തെറ്റുകള്‍ കണ്ടെത്തി വൈബ്രേറ്റ് ചെയ്യും. ഇതോടെ എഴുതുന്നയാള്‍ക്ക് തെറ്റ് മനസ്സിലാക്കാനും തിരുത്താനും സാധിക്കും.

എന്നാല്‍ എഴുത്ത് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇങ്ങനെയൊരു ഹൈടെക് പേനയുടെ ആവശ്യമുണ്ടോ എന്നും ചോദ്യമുയരുന്നുണ്ട്. എങ്കിലും സ്വയം തെറ്റുതിരുത്തുന്ന പേനയുണ്ടെന്ന് പറയുന്നത് ഒരു ഗമ തന്നെയാണല്ലോ.

Advertisement