kodiyeri-rw1കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന് ടീ­കോ­മിന് താത്­പര്യമില്ലെങ്കില്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗം തേടുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്­ണന്‍. സ്മാര്‍ട്ട് സിറ്റി ­പദ്ധതിയില്‍ ഭൂമിയുടെ സ്വതന്ത്രാവകാശം സംബന്ധിച്ച തര്‍ക്കം നീളുകയാണ്.

അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ മറ്റുസംവിധാനങ്ങള്‍ തേടു­മെന്ന്് സര്‍ക്കാര്‍ നേരത്തെതന്നെ ടീകോമിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എന്തായാലും സ്മാര്‍ട്ടി സിറ്റി നടപ്പാക്കുകതന്നെ ചെ­യ്യും. പദ്ധതി നടപ്പാ­ക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടിയേരി പറഞ്ഞു. എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എളമക്കരയില്‍ സി പി ഐ എം സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ പ­ങ്കെ­ടു­ക്കാ­നെ­ത്തി­യ­താ­യി­രുന്നു മന്ത്രി കോടി­യേരി.