ഏറണാകുളം: സ്മാര്‍ട്‌സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കില്ലെങ്കില്‍ പദ്ധതിക്കായി കെ.എസ്.ഇ.ബി നല്‍കിയ 100ഏക്കര്‍ ഭൂമി തിരിച്ചുതരണമെന്ന് വൈദ്യുതി മന്ത്രി എ.കെ ബാലന്‍. ഈ ഇനത്തില്‍ കെ.എസ്.ഇ.ബിയ്ക്ക് ഒരു നേട്ടവുമുണ്ടായിട്ടില്ല.

പദ്ധതി നീണ്ടുപോകുന്ന സാഹചര്യത്തില്‍ സ്ഥലം പാഴാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കെ.എസ്.ഇ.ബി മറ്റൊരു പദ്ധതിക്കായി കണ്ടുവച്ച സ്ഥലമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. ഏറണാകുളം മഹാരാജാസ് കോളേജിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.