Categories

സ്മാര്‍ട്ട് സിറ്റി: സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക്

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ചു സര്‍ക്കാരും ടീകോമുമായുള്ള നിര്‍ണായക ചര്‍ച്ച ഇന്നു നടക്കും. പദ്ധതിയുടെ കാര്യത്തില്‍ അന്തിമതീരുമാനം ഇന്നുണ്ടാകുമെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് 12ന് മസ്‌കറ്റ് ഹോട്ടലിനാണ് യോഗം നടക്കുന്നത്.

മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍, സ്മാര്‍ട്ടിസിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്.ശര്‍മ, ഐടി സെക്രട്ടറി കെ.സുരേഷ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

ദുബായ് വേള്‍ഡ്ഗ്രൂപ്പിന്റെ പരമോന്നത സമിതിയംഗം അഹമ്മദ് ഹുമൈദ് അല്‍തായറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് ചര്‍ച്ചയ്ക്ക് എത്തുന്നത്. ടീകോം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുല്‍ ലത്തീഫ് അല്‍മുള്ളയും സംസ്ഥാന സര്‍ക്കാരിന്റെ ദൂതനായ എം.എ യൂസഫലിയും സംഘത്തിലുണ്ടാവും.

സര്‍ക്കാര്‍ നിലപാട് ഇങ്ങനെ

സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യും. 246ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കുമ്പോള്‍ കരാര്‍ രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയിലും സര്‍ക്കാര്‍ ഇളവ് നല്‍കും.

എന്നാല്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്ത് സ്വതന്ത്രാവകാശം നല്‍കില്ലെന്ന സംസ്ഥാനത്തിന്റെ നിലപാടില്‍ മാറ്റമില്ല. സാമ്പത്തികമേഖലയ്ക്ക് അകത്തുള്ള 29.5 ഏക്കറിന് മാത്രമേ സ്വതന്ത്രാവകാശം നല്‍കൂ. ഈ ഭൂമി വില്‍ക്കാനാവില്ല. സംസ്ഥാനത്തിന്റെ ഈ നിലപാടിന്റെ സാധുത മനസിലാക്കി അത് അംഗീകരിക്കുന്ന നിലയിലാണ് ദുബായ് സര്‍ക്കാരിപ്പോള്‍. ഇത് ടീകോം സമ്മതിക്കുകയാണെങ്കില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാകും.

സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ മുഴുവന്‍ ഭൂമിയും ഒരാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്തു നല്‍കും. പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ 30 ദിവസത്തിനകം തയ്യാറാക്കി സമര്‍പ്പിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെടും. മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയായാല്‍ ഉടന്‍ 12% ഭൂമിക്ക് സ്വതന്ത്രാവകാശം നല്‍കും.

ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് കേരളത്തിലേക്കില്ലെന്നു ടീകോം അധികൃതര്‍ വ്യക്തമാക്കിയതായാണ് അറിയുന്നത്.

One Response to “സ്മാര്‍ട്ട് സിറ്റി: സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക്”

  1. wwaa

    ഛെ ഛെ ആരാ വിട്ട വീയ്ച്ച ചെയുഉന്നത് എടെന്ത് ന്യൂസ്‌ ഹെദ്ദിംഗ്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.