കൊച്ചി: സ്മാര്‍ട്ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്. വൈകീട്ട് നാലിന് കുമ്പളം റമദ റിസോര്‍ട്ടിലാണു യോഗം. 12 ശതമാനം ഭൂമിയുടെ സ്വതന്ത്രാവകാശം സംബന്ധിച്ച് ഇരുവിഭാഗവും വിട്ട് വീഴ്ചക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ഇരുകൂട്ടരും സ്വതന്ത്രാവകാശത്തില്‍ തന്നെ ഊന്നിനില്‍ക്കുന്നതോടെ ചര്‍ച്ച എന്നത്തെയും

ഫ്രെയിം വര്‍ക്ക് എഗ്രിമെന്റില്‍ പറഞ്ഞിരിക്കുന്നതുപോലെ, പദ്ധതിയുടെ കരടു രൂപരേഖ തയ്യാറാക്കാന്‍ ഏജന്‍സിയെ നിയോഗിക്കുക, പാട്ടത്തുക സര്‍ക്കാരിനു കൈമാറുക തുടങ്ങിയ കാര്യങ്ങള്‍ ടീകോം പൂര്‍ത്തിയാക്കിയിട്ടുണ്ട്.. എന്നാല്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍, സെസ് പദവി നേടിയെടുക്കല്‍ തുടങ്ങി സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ ഇപ്പോഴും ബാക്കിനില്‍ക്കുകയാണെന്ന് ടീകോം യോഗത്തില്‍ ഉന്നയിക്കും.

എന്നാല്‍ ഭൂമി രജിസ്‌ട്രേഷനു പാട്ടക്കരാറുണ്ടാക്കാന്‍ ടീകോം തന്നെയാണു തടസ്സം നില്‍ക്കുന്നതെന്നും കരാര്‍ ഉണ്ടാക്കുമ്പോള്‍ സ്വതന്ത്രാവകാശം സംബന്ധിച്ച വ്യവസ്ഥ ചേര്‍ക്കണമെന്ന കാര്യം ടീകോമിന്റെ പുതിയ ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ വാദിക്കും. കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ 20ാമത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇന്നു ചേരുന്നത്.