തിരുവനന്തപുരം: സ്മാര്‍ട് സിറ്റി ഡയരക്ടര്‍ ബോര്‍ഡ് യോഗം ഈ മാസം 29ന് കൊച്ചിയില്‍ ചേരും. വൈകീട്ട് നാല് മണിക്കാണ് യോഗം ചേരുക. പദ്ധതി അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവാനാവില്ലെന്നും അങ്ങിനെയെങ്കില്‍ മറ്റ് സംരഭകരെ തേടുമെന്നുമുള്ള നിലപാട് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കും.

പദ്ധതി അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ടീകോമിന് കത്ത് നല്‍കാനിരിക്കെയാണ് യോഗം നടക്കുന്നത്. ഇതിനായി തയ്യാറാക്കിയ കത്ത് ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഇതിനകം തന്നെ മറ്റ് ചില കമ്പനികള്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി രംഗത്തെത്തിയിട്ടുണ്ട്. ഭൂമി വില്‍ക്കില്ലെന്ന് രേഖാ മൂലം ഉറപ്പ് നല്‍കിയാല്‍ പദ്ധതി മുന്നോട്ട് പോകുന്നതിന് തടസമില്ലെന്ന് സര്‍ക്കാര്‍ ടീകോമിനോട് വ്യക്തമാക്കും.

Subscribe Us: