കൊച്ചി: സ്മാര്‍ട്‌സിറ്റി പദ്ധതി സമയബന്ധിതമായി തീരുമാനിക്കുമെന്ന് ടീകോം സി.ഇ.ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിനിധികള്‍ ഉടന്‍ കേരളത്തിലെത്തും. ഭൂമിയുടെ പാട്ടക്കരാര്‍ രജിസ്റ്റര്‍ ചെയ്യുകയെന്നതായിരിക്കും കമ്പനിയുടെ പ്രാഥമിക പരിഗണന.

സ്മാര്‍ട്‌സിറ്റി സി.ഇ.ഒ സ്ഥാനത്ത് നിന്ന് ഫരീദ് അബ്ദുറഹ്മാനെ മാറ്റുമോയെന്ന ചോദ്യത്തിന് കമ്പനിയുടെ സുപ്രധാന ചുമതലകള്‍ ആരെ ഏല്‍പ്പിക്കണമെന്ന കാര്യത്തില്‍ ടീകോം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.