തിരുവനന്തപുരം: സ്മാര്‍ട്‌സിറ്റി പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ഇന്‍ഫോപാര്‍ക്ക് അടിയറ വെക്കാന്‍ പോലും യു.ഡി.എഫ് തയ്യാറായി. ഇപ്പോള്‍ കൊരട്ടി, ചേര്‍ത്തല, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ വ്യാപിച്ച് കിടക്കുകയാണ് ഇന്‍ഫോപാര്‍ക്ക്. സ്മാര്‍ട്‌സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാവുമ്പോള്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ടാവും. അതിനവര്‍ക്ക് കാരണവുമുണ്ടാകും.

കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ട് വന്ന സ്മാര്‍ട് സിറ്റി പദ്ധതിയുടെ പല വ്യവസ്ഥകളെയും ഞാന്‍ പ്രതിപക്ഷ നേതാവായിരിക്കെ എതിര്‍ത്തിരുന്നു. അന്ന് ഞങ്ങള്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചാണ് ഇപ്പോള്‍ കരാറുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.