എഡിറ്റര്‍
എഡിറ്റര്‍
കുഞ്ഞിനെ നോക്കാന്‍ ഇനി സ്മാര്‍ട്ട് ബേബി മോണിറ്റര്‍
എഡിറ്റര്‍
Tuesday 12th June 2012 3:56pm

എന്നും കുഞ്ഞിനെ കണ്‍ നിറയെ കാണണമെന്നാണോ നിങ്ങളുടെ ആഗ്രഹം? കയ്യില്‍ അത്യാവശ്യം കാശുള്ള ജോലിക്കാരായ ദമ്പതികളോടാണ് ചോദിക്കുന്നത്.

ദൂരെയിരുന്നുകൊണ്ട് കുഞ്ഞുങ്ങളുടെ ഓരോ ചലനവും കൃത്യമായി കാണാന്‍ കഴിയുന്ന വിദ്യ കണ്ടുപിടിച്ചിരിക്കുന്നു. സ്മാര്‍ട്ട് ബേബി മോണിറ്റര്‍!

ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് ഇവയിലേതെങ്കിലുമൊന്നുപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാം. വൈഫൈ പോലെയുള്ള വയര്‍ലെസ് സംവിധാനത്തിന്റെ സഹായത്തോടെ സ്വകാര്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ചാണ് മോണിറ്റര്‍ പ്രവര്‍ത്തിക്കുന്നത്.

ക്യാമറയിലൂടെ കുഞ്ഞിന്റെ ഓരോ ചലനങ്ങളും ശബ്ദങ്ങളും വീഡിയോ ആയും ഓഡിയോ ആയും മാതാപിതാക്കളുടെ ഐഫോണിലേക്ക് എത്തിക്കൊണ്ടിരിക്കും.

മൂന്ന് മെഗാപിക്‌സല്‍ ഹൈഡെഫനിഷന്‍ വീഡിയോ സെന്‍സറാണ് ഇതിന്റെ മോണിറ്ററിലുള്ളത്. രാത്രി ദൃശ്യങ്ങള്‍ക്ക് പുറമേ മുറിയിലെ ചൂടും തണുപ്പും വരെ ഇത് രേഖപ്പെടുത്തും.

ഫ്രഞ്ച് കമ്പനിയായ വിത്തിങ്‌സ് ആണ് സ്മാര്‍ട്ട് ബേബി മോണിറ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisement