കൊച്ചി: സ്മാര്‍ട്‌സിറ്റി പദ്ധതി ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ടീകോം സി ഇ ഒ ഫരീദ് അബ്ദുറഹ്മാന്‍ . ഇപ്പോള്‍ പദ്ധതി തുടങ്ങാന്‍ ചില തടസങ്ങളുണ്ട്. അത് അവസാനിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയും.കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയിലെ ഓഫീസ് ടീകോം ഒഴിഞ്ഞുവെന്ന വാര്‍ത്ത തെറ്റാണ്. ഓഫീസിന്റെ വലിപ്പം കുറയ്ക്കുക മാത്രമാണ് ചെയ്തതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. താത്കാലം അവിടെ ജീവനക്കാര്‍ ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.

Subscribe Us:

2007 മുതല്‍ പദ്ധതിക്കായി ടീകോം 100 കോടി രൂപ ചെലവഴിച്ച് കഴിഞ്ഞു. പദ്ധതി നടപ്പാക്കണമെന്ന് ആഗ്രഹമുള്ളത് കൊണ്ടാണ് ഇത്രയും താല്‍പര്യം ടീകോം പ്രകടിപ്പിക്കുന്നത്. സര്‍ക്കാറിന്റെ കത്തിന് രണ്ട് ദിവസത്തിനകം അഭിഭാഷകനുമായി ആലോചിച്ച് മറുപടി നല്‍കും. ഭൂമിയുടെ സ്വതന്ത്രാവകാശത്തെക്കുറിച്ച് ടീകോമിന് ഉറപ്പ് വേണമെന്നും അദ്ദേഹം പറഞ്ഞു.

കാലതാമസം വേണ്ടിവരുമെന്നതിനാല്‍ കോടതിയില്‍ പോകുന്ന കാര്യം ആലോചിച്ചിട്ടില്ല. ഇതുവരെ മുന്നോട്ട് വെച്ച ഒരു ആവശ്യത്തില്‍ നിന്നും കമ്പനി പിന്നാക്കം പോകാന്‍ ഉദ്ദേശിക്കുന്നുമില്ലെന്ന് ഫരീദ് അബ്ദുറഹ്മാന്‍ വ്യക്തമാക്കി. ഭൂമിയുടെ സ്വതന്ത്രാവകാശം ഇപ്പോള്‍ വേണമെന്നല്ല ആവശ്യപ്പെട്ടുന്നത്. ആവശ്യമായി വരുന്ന ഘട്ടത്തില്‍ സ്വതന്ത്രാവകാശം നല്‍കണമെന്ന ഉറപ്പാണ് ലഭിക്കേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. ഏവരും ഭൂമിയുടെ സ്വതന്ത്രാവകാശം മാത്രമാണ് ചര്‍ച്ചചെയ്യുന്നതെന്നും അല്ലാതെ തൊഴിലവസരത്തെക്കുറിച്ച് ആരും ചര്‍ച്ചചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്മാര്‍ട്‌സിറ്റി പദ്ധതി തുടങ്ങാനാണ് ആഗ്രഹം: മന്ത്രി ശര്‍മ

സ്മാര്‍ട്‌സിറ്റി: കൊച്ചിയിലെ ഓഫീസ് ടീകോം ഒഴിഞ്ഞു