Administrator
Administrator
ദല്‍ഹിക്കടുത്ത് വിമാനം തകര്‍ന്നു മലയാളിയടക്കം 10 പേര്‍ മരിച്ചു
Administrator
Thursday 26th May 2011 12:26am

small plane-crash in delhi ന്യൂ ദല്‍ഹി: ഡല്‍ഹിക്കടുത്ത് ചെറു വിമാനം തകര്‍ന്നു വീണ് മലയാളിയടക്കം 10 പേര്‍ മരിച്ചു.

അപ്പോളോ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്‌സ് ഇടുക്കി സ്വദേശിയായ സിറിലാണ് മരിച്ച മലയാളി.

ഫരീദാബാദിനു സമീപം രാത്രി 10.45നാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ രണ്ടു പൈലറ്റുമാരടക്കം ഏഴു പേരാണുണ്ടായിരുന്നത്. ആള്‍ത്താമസമുള്ള കെട്ടിടങ്ങള്‍ക്കുമുകളിലേക്ക് വിമാനം തകര്‍ന്നുവീണതാണ് മരണസംഖ്യ ഉയരാന്‍ കാരണം.

പാറ്റ്‌നയില്‍ നിന്ന് പോവുകയായിരുന്ന മെഡിക്കല്‍ ആംബുലന്‍സ് വിമാനമാണ് തകര്‍ന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പറ്റ്‌നയില്‍നിന്ന് ന്യൂദല്‍ഹിയിലേക്കു വരികയായിരുന്നു വിമാനം.

വിമാനത്തില്‍നിന്ന് തീയുയര്‍ന്നതിനെത്തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പര്‍വതിയ കോളനിയിലെ കെ.ഡി സ്‌കൂളിന് സമീപത്താണ് വിമാനം തകര്‍ന്നുവീണത്. കെട്ടിടത്തിനകത്ത് പത്തുപേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

Advertisement