Categories

ചെറിയ നഗരങ്ങളില്‍ 12 നിലകെട്ടിടങ്ങള്‍ സ്ഥാപിക്കാം: സൗദി

building1ജിദ്ദ: ചെറിയ പട്ടണങ്ങളിലും ഇടത്തരം വലിപ്പമുള്ള പട്ടണങ്ങളിലും 12 നിലകളില്‍ ഉയരമുള്ള കെട്ടിടനിര്‍മ്മാണ പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി മുനിസിപ്പല്‍ വകുപ്പ് മന്ത്രി അബ്ദുല്‍ ലത്തീഫ് അല്‍ അഷൈക് പറഞ്ഞു.

ഇതില്‍ ദേശീയ നഗരപ്രദേശമെന്നും പ്രാദേശിക മേഖലകളെന്നും തരംതിരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിയാദ്, ജിദ്ദ ദമാം മക്ക മദീന തുടങ്ങിയ നഗരങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മുനിസിപ്പാലികളായിരുന്നു ഇത്തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ചോദിച്ച് മന്ത്രാലയത്തെ സമീപിച്ചത്. ചെറിയ- ഇടത്തരം വലിപ്പമുള്ള നഗരങ്ങളില്‍ വാണിജ്യകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

ചെറിയ നഗരങ്ങളിലും പൊതു സ്വകാര്യ മേഖലകളിലെ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമാക്കിയിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.