വാഷിംഗ്ടണ്‍: ഭൂമിക്കരികിലൂടെ മറ്റൊരു ക്ഷുദ്രഗ്രഹം കടന്നുപോയതായി നാസ. ചൊവ്വാഴ്ച്ച രാവിലെ 06.30 നാണ് ഭൂമിക്കും ചന്ദ്രനും ഇടയിലൂടെയുള്ള പാതയിലൂടെ 2010 TD54 എന്ന ക്ഷുദ്രഗ്രഹത്തിന്റെ പ്രവേശനം നടന്നതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ഈമാസം ഒമ്പതിന് അരിസോണയിലുള്ള കേന്ദ്രത്തില്‍വച്ച് നാസ നടത്തിയ വാനനിരീക്ഷണത്തിലാണ് ക്ഷുദ്രഗ്രഹം ഭൂമിയെ സമീപിക്കുന്നതായി കണ്ടെത്തിയത്. വലിപ്പം കുറഞ്ഞതിനാല്‍ ശക്തിയേറിയ ടെലിസ്‌കോപ് ഉപയോഗിച്ച് മാത്രമേ ക്ഷുദ്രഗ്രഹത്തെ കാണാന്‍ സാധിക്കുകയുള്ളൂ എന്നും നാസ വ്യക്തമാക്കിയിരുന്നു.