കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ചെറുകിട വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. വിനോദ സഞ്ചാരകേന്ദ്രങ്ങളെയും ജില്ലാ ആസ്ഥാനങ്ങളെയും ബന്ധിക്കുന്ന വിമാനത്താവളങ്ങള്‍ നഗരങ്ങള്‍ തമ്മിലുള്ള വ്യോമഗതാഗതം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാല്‍ഡ, ഡിഗ, അസന്‍സോള്‍ എന്നീ ജില്ലാ ആസ്ഥാനങ്ങളെയും ബന്ധിക്കും.

സംസ്ഥാനത്ത് കൂടുതല്‍ വികസനപദ്ധതികള്‍ നടപ്പിലാക്കുമെന്നും നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ലോകോത്തര നിലവാരത്തില്‍ നവീകരിക്കുമെന്നും മമത അറിയിച്ചു. കഴിഞ്ഞ മൂന്നുമാസത്തിനിടെ 90000 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തന്റെ ഗവണ്‍മെന്റിന് കഴിഞ്ഞുവെന്ന് മമത വ്യക്തമാക്കി.