മിഠായിത്തെരുവ് തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണെന്ന് ഫോറന്‍സിക് വിഭാഗം. ആദ്യം തീ പിടിച്ച സ്ഥലത്ത് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടെന്ന് ഫൊറന്‍സിക് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് പടക്കത്തിലേയ്ക്ക് തീ പടര്‍ന്നിരിക്കാമെന്നാണ് സംഘം പറയുന്നത്.

സ്ഥലം പരിശോധിച്ച ഫോറന്‍സിക് വിദഗ്ധന്‍ അബ്ദുല്‍ റസാഖാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതേക്കുറിച്ച് വിശദ പരിശോധന നടത്തും . എക്‌സപ്ലോസിവ് അസി. ഡയറക്ടര്‍ നാളെ സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

നേരത്തെ കെ.എസ്.ഇ.ബി നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകട കാരണമെന്ന് പ്രാഥമിക നിഗമനം നടത്തിയിരുന്നു.