ന്യൂയോര്‍ക്ക്: യു.എന്‍ അസംബ്ലിയില്‍ പ്രസംഗം മാറിവായിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ വെട്ടിലായി. പോര്‍ട്ടുഗീസ് വിദേശകാര്യമന്ത്രിയുടെ പ്രസംഗമാണ് അബദ്ധത്തില്‍ കൃഷ്ണ വായിച്ചത്. എന്നാല്‍ യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി ശരിയായ പ്രസംഗം നല്‍കി കൃഷ്ണയെ രക്ഷപ്പെടുത്തുകയായിരുന്നു.

സുരക്ഷയും വികസനവും സംബന്ധിച്ച വിഷയത്തില്‍ സുരക്ഷാകൗണ്‍സിലില്‍ പ്രസംഗിക്കവേയാണ് നാടകീയ രംഗങ്ങളുണ്ടായത്. പോര്‍ട്ടുഗീസ് വിദേശകാര്യമന്ത്രിക്കുള്ള പ്രസംഗമാണെന്നറിയാതെ എസ്.എം കൃഷ്ണ സംസാരിക്കുകയായിരുന്നു.പോര്‍ട്ടുഗലും ബ്രസീലും യു.എന്‍ രക്ഷാസമിതെയിലെത്തയതില്‍ താന്‍ ഏറെ അഭിമാനിക്കുവന്നു വരെ പറഞ്ഞുകളഞ്ഞു ഇന്ത്യന്‍ വിദേശകാര്യമന്ത്രി. പ്രസംഗം അഞ്ചുമിനുറ്റുവരെ നീണ്ടതോടെ ഇന്ത്യന്‍ പ്രതിനിധി ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തുകയും കൃഷ്ണയെ തിരുത്തുകയുമായിരുന്നു.

എസ്.എം കൃഷ്ണ സംസാരിക്കുന്നതിനു മുമ്പേ പോര്‍ട്ടുഗല്‍ വിദേശകാര്യമന്ത്രി പ്രസംഗിച്ചുകഴിഞ്ഞിരുന്നു. എങ്ങിനെയാണ് ഈ പ്രസംഗം എസ്.എം കൃഷ്ണയുടെ കൈയ്യിലെത്തിയത് എന്നത് വ്യക്തമല്ല. യു.എന്‍ വികസനത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമായിരുന്നു പ്രസംഗത്തിലെ തുടക്കം. അതുകൊണ്ടുതന്നെ അബദ്ധം മനസിലാക്കാന്‍ കൃഷ്ണയക്കു കഴിഞ്ഞില്ല.