Categories

ലിബിയയിലെ വ്യോമാക്രമണങ്ങള്‍ക്കെതിരേ ഇന്ത്യ

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ലിബിയയില്‍ നടത്തുന്ന ആക്രമണങ്ങളെ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ അപലപിച്ചു. ലിബിയയില്‍ ജനാധിപത്യപ്രക്ഷോഭങ്ങള്‍ നടത്തുന്ന ജനങ്ങള്‍ക്ക് ദുരിതം സൃഷ്ടിക്കാനേ നടപടി ഉപകരിക്കൂ എന്ന് കൃഷ്ണ അഭിപ്രായപ്പെട്ടു.

‘ ലിബിയയിലെ പ്രക്ഷോഭങ്ങളെ കണക്കിലെടുക്കേണ്ടതുണ്ട്. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുള്ളത്. ലിബിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വമാണ് സര്‍ക്കാറിന്റെ പ്രധാന അജണ്ട’

‘ വിവിധ രാഷ്ട്രങ്ങളിലെ പ്രതിഷേധപ്രകടനങ്ങള്‍ കേന്ദ്രം നിരീക്ഷിച്ചുവരികയാണ്. ഇന്ത്യക്കാരുടെ സ്ഥിതി അപകടത്തിലേക്ക് നീങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും യുക്തമായ നടപടികളെടുക്കും’

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.