Categories

കല്‍മാഡിക്കു നേരേ ചെരുപ്പേറ്

slipper attack against kalmadiന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഘാടക സമതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്കുനേരെ ചെരുപ്പേറ്. ദല്‍ഹിയിലെ പട്ട്യാല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ചെരുപ്പേറ് നടന്നത്.

മധ്യപ്രദേശില്‍ നിന്നുള്ള കപില്‍ താക്കൂര്‍ എന്നയാളാണ് ചെരുപ്പെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. താക്കൂറിനെ ചോദ്യംചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കല്‍മാഡിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമായിരുന്നു കല്‍മാഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോദ്യംചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.