ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും സ്ലിം ആയ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ജൂലൈയില്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഹുവായ് (Huawei) ആണ് അസെന്റ് പി വണ്‍ എസ് (Ascend P1 S) എന്ന് പേരിട്ട ഏറ്റവും സ്ലിം ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നത്. 6.68 മില്ലി മീറ്ററാണ് ഈ മെലിഞ്ഞ സ്മാര്‍ട്‌ഫോണിന്റെ വീതി.

വളരെ പ്രാധാന്യത്തോട് കൂടിയാണ് ഈ ഫോണിന്റെ നിര്‍വ്വഹിച്ചിരിക്കുന്നത്. വലിയ പരാതികളൊന്നും ബാക്കിയാക്കാത്ത സ്ലിം ഡിസൈന്‍ ഏതൊരു സ്മാര്‍ട്‌ഫോണ്‍ പ്രേമിയെയും ആകര്‍ഷിക്കാന്‍ പോന്നതാണ്.

എച്ച്.ഡി ക്വാളിറ്റിയുടെ 4.3 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് സക്രീനാണ് ഈ ഫോണിന്. അതുമാത്രമല്ല, എച്ച്.ഡി വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമാക്കുന്ന 8 മെഗാപിക്‌സല്‍ ക്യാമറ, 1.3 മെഗാപിക്‌സലില്‍ സെക്കന്‍ഡറി ക്യമാറ എന്നിവ അസെന്റിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ് ഫോമിലാണ് അസെന്റ് പ്രവര്‍ത്തിക്കുന്നത്. 4.0 ഐസ്‌ക്രീം സാന്‍ഡ് വിച്ചിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ 1 ജിബി റാം, 4 ജിബി റോം എന്നിവ അസെന്റില്‍ ഉണ്ട്. 3ജി, 3.0 ബ്ലൂടൂത്ത്, വൈ-ഫൈ, മൈക്രോ യു.എസ്.ബി സപ്പോര്‍ട്ട് എന്നിവയും ഫോണിലുണ്ട്.

മെറ്റാലിക് ബ്ലാക്ക്, സെറാമിക് വൈറ്റ്, ചെറി ബ്ലോസം പിങ്ക് എന്നീ മൂന്ന് നിറങ്ങളിലാണ് അസെന്റ് പി വണ്‍ എസ് ലഭ്യമാകുക. 20,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

Malayalam News

Kerala News In English