പ്രായം കൂടുമ്പോള്‍ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ടെന്‍ഷനാണ്. പ്രായമില്ലാതെ തന്നെ പ്രായക്കൂടുതല്‍ തോന്നുകയാണെങ്കില്‍ ടെന്‍ഷന്‍ പറയേണ്ടതില്ല. ഈ ടെന്‍ഷന്‍ ഒഴിവാക്കണമെങ്കില്‍ ഉറക്കമാണ് പ്രതിവിധി.

പക്ഷേ രാവും പകലും ഉറങ്ങി പ്രായം കുറയ്ക്കാമെന്ന് ധരിക്കേണ്ട. അധികം ഉറങ്ങിയാലും പ്രായം കൂടും. സ്ലീപ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഉറക്കം പ്രായക്കൂടുതലിന് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ദിവസം എട്ട് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് ഏഴ് വയസുവരെ കൂടുതല്‍ തോന്നുമെന്നാണ് പഠനം തെളിയിക്കുന്നത്. എന്നാല്‍ ഇത് കൂടിയാലോ? കൂടിയാലും പ്രായം കൂടും.

ഉറക്കകൂടുതലും ഉറക്കകുറവും നമ്മുടെ പ്രകടനത്തെയും, പ്രവൃത്തിയെയും, പെരുമാറ്റത്തിലും, ഏകാഗ്രതയെയും, ശ്രദ്ധയെയും ബാധിക്കും. ജീവിത നിലവാരത്തെയും, സമൂഹികമായ പ്രവര്‍ത്തനങ്ങളെയും, മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ഉറക്കപ്രശ്‌നങ്ങള്‍ ബാധിക്കുമെന്ന് സ്ലീപ്പ് ജേണിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മധ്യവയസ്‌കരിലാണ് ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെടുകയെന്നും പഠനം നടത്തിയ ജെയ്ന്‍ ഫെറി പറഞ്ഞു.

5,431 ആളുകളെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ മെഡിക്കല്‍ കോളേജാണ് പഠനം നടത്തിയത്.