എഡിറ്റര്‍
എഡിറ്റര്‍
ശ്രീലങ്കന്‍ ടീമിന്റെ ക്രിക്കറ്റ് ഉപദേഷ്ടാവായി ഹാരോണ്‍ ലോര്‍ഗറ്റ്
എഡിറ്റര്‍
Wednesday 1st August 2012 11:22am

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ക്രിക്കറ്റ് ഉപദേഷ്ടാവായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹാരോണ്‍ ലോര്‍ഗറ്റിന്റെ നിയമിച്ചു.

Ads By Google

ഐ.സി.സിയുടെ സി.ഇ.ഒ ആയി നാല് വര്‍ഷത്തെ കരാറായിരുന്നു ഹാരോണിനുള്ളത്. അടുത്തിടെയാണ് കരാര്‍ കാലാവധി അവസാനിച്ചത്. ഇതിനുശേഷമാണ് ശ്രീലങ്കയുടെ ക്രിക്കറ്റ് ഉപദേഷ്ടാവായി സേവനം അനുഷ്ഠിക്കാന്‍ തയ്യാറാണെന്ന് ഹാരോണ്‍ വ്യക്തമാക്കിയത്.

ഒക്ടോബര്‍ മാസത്തിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ഉപദേഷ്ടാവായി ഹാരോണ്‍ സ്ഥാനമേല്‍ക്കുന്നതെന്നാണ് അറിയുന്നത്.

ഹാരോണിനെപ്പോലെ അനുഭവസമ്പത്തും ക്രിക്കറ്റ് ലോകത്ത് പരിചയവുമുള്ള പ്രതിഭയെ ക്രിക്കറ്റ് ഉപദേഷ്ടാവായി നിയമിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ സേവനം ടീമിന് മുതല്‍കൂട്ടാവുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഉപാലി ധര്‍മ്മദാസ പറഞ്ഞു.

തന്നെ ഉപദേഷ്ടാവായി തിരഞ്ഞെടുത്ത ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം സന്തോഷിപ്പിച്ചെന്നും ടീമിന്റെ പുരോഗതിയ്ക്കായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും ഹാരോണ്‍ പറഞ്ഞു.

Advertisement