തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച കശാപ്പു നിരോധനം കുഴക്കിയവരുടെ കൂട്ടത്തില്‍ മൃഗങ്ങളും ഉള്‍പ്പെടുന്നു. നിയമം കര്‍ക്കശമാക്കിയാല്‍ ദിവസവും 130 കിലോ മാംസം ആവിശ്യമുള്ള തിരുവനന്തപുരം മൃഗശാലയിലെ സിംഹങ്ങളും കടുവകളും ചീങ്കണ്ണിയും പട്ടിണിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also read ‘ലീഗ് വില നല്‍കേണ്ടിവരും എന്ന് പേടിപ്പിക്കുന്നതിനു പകരം വിദ്യാര്‍ത്ഥികളുടെ നഷ്ടത്തിന് വില നല്‍കി പ്രശ്‌നം പരിഹരിക്കൂ’; കാരന്തൂര്‍ മര്‍കസ് സമരത്തില്‍ പി.കെ ഫിറോസ്


കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ ഉത്തരവിനെതിരെ നാട്ടിലെങ്ങും പ്രതിഷേധമുയരുമ്പോളാണ് പശു സ്നേഹം മറ്റ് മൃഗങ്ങളേയും ബാധിക്കുമെന്ന മൃഗശാല അധികൃതരുടെ ആശങ്ക പുറത്ത് വരുന്നത്. തിരുവനന്തപുരം മൃഗശാലയിലെ സിംഹം, കടുവ, പുലി, മൂങ്ങ, പരുന്ത്, കഴുകന്‍, മുതല, ചീങ്കണ്ണി എന്നിവക്കായി ദിവസവും 130 കിലോ ഇറച്ചി ആവിശ്യമായി വരുന്നുണ്ട്.

സിംഹം, കടുവ എന്നിവക്ക് ഏഴ് കിലോ, വെള്ളക്കടുവയ്ക്ക് പത്ത് കിലോ, പുള്ളിപ്പുലിക്ക് മൂന്ന് കിലോ, മൂങ്ങ, കഴുകന്‍, പരുന്ത് എന്നിവക്ക് അരക്കിലോ വീതമാണ് ഇറച്ചി ദിവസേന കൊടുക്കുന്നത്. കശാപ്പ് നിയന്ത്രണം നിലവില്‍ വന്നതോടെ മൃഗശാല അധികാരികള്‍ ആശങ്കയിലായിരിക്കയാണ്.


Dont miss കണ്ണൂരില്‍ കാളയെ പരസ്യമായി കശാപ്പു ചെയ്ത സംഭവം: റിജില്‍ മാക്കുറ്റിയടക്കം നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍