പെര്‍ത്ത്: ഇന്ത്യന്‍ ക്രക്കറ്റിലെ യുവതാരമായ വിരാട് കോഹ്‌ലിയെ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരം ഓസ്‌ട്രേലിയന്‍ ടീമിലുണ്ട്. മറ്റാരുമല്ല ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മൈക്കല്‍ സ്ലാറ്ററിനാണ് കോഹ്‌ലിയോട് പ്രിയം. കളിക്കളത്തില്‍ അദ്ദേഹം പുറത്തെടുക്കുന്ന ടെക്‌നിക്കുകളാണ് സ്ലാറ്ററിന് കൂടുതല്‍ ഇഷ്ടം.

‘ യുവബാറ്റ്‌സ് മാന്‍ എന്ന നിലയില്‍ വളരെ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഇപ്പോഴുള്ള യുവതാരങ്ങളില്‍ പലരും ഏകദിന മത്സരങ്ങളിലും ട്വന്റി 20 മത്സരങ്ങളിലും പല ടെക്‌നിക്കുകളും കൊണ്ടു വരാന്‍ ശ്രമിക്കും എന്നാല്‍ പരമ്പരകള്‍ വരുമ്പോള്‍ അവര്‍ക്ക് അത്തരം ടെക്‌നിക്കുകളൊന്നും പുറത്തെടുക്കാന്‍ കഴിയാറില്ല. അതുമാത്രമല്ല അധികം സമയം ക്രീസില്‍ പിടിച്ചു നില്‍ക്കാനും പലര്‍ക്കും കഴിയാറില്ല. എന്നാല്‍ കോഹ്‌ലി ഇതില്‍ നിന്നും വ്യത്യസ്തനാണ്. ടെസ്റ്റ് മത്സരങ്ങളിലും ട്വന്റി 20മത്സരങ്ങളിലും ഒരു പോലെ മികവ് കാഴ്ച വെയ്ക്കുന്ന താരമാണ് അദ്ദേഹം. ശ്രിലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് അടിത്തറയായിരുന്നത് കോഹ്‌ലിയുടെ പ്രകടനമായിരുന്നു’. സ്ലാറ്റര്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരകളില്‍ അധികം സമ്മര്‍ദ്ദമില്ലാതെ കളിച്ച ഏക കളിക്കാര്‍ കോഹ്‌ലി തന്നെയാണ്. മറ്റ് കളിക്കാരുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് മുന്നിലാണ് കോഹ് ലിയെന്നും സ്ലാറ്റര്‍ പറഞ്ഞു.

‘ കോഹ്‌ലിയുടെ ബാറ്റിംഗ് രീതി തന്നെ വ്യത്യസ്തമാണ് ബാറ്റിംഗില്‍ അടിത്തറയുള്ള പ്രകടനമാണ് അദ്ദേഹത്തിന്റേത്. എന്നാല്‍ ഇപ്പോഴത്തെ പുതിയ കളിക്കാരൊക്കെ അധിക ബോളുകളും ഓഫ് സൈഡ് അടിച്ചു കളിക്കുന്നവരാണ്. ഞാന്‍ അദ്ദേഹത്തെ കൃത്യമായി നിരീക്ഷിക്കുന്ന ആളാണ്. അദ്ദേഹം ഷോട്ട ബോളുകളെ നേരിടുന്ന രീതി ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ കണ്ടു പടിക്കണം. അദ്ദേഹം യാതൊരു സമ്മര്‍ദ്ദവും കൂടാതെയാണ് കളിക്കാറ്. ഇന്ത്യന്‍ ടീമിന്റെ ഒരു മുതല്‍കൂട്ട് തന്നെയാണ് കോഹ്‌ലി എന്നതില്‍ സംശയം വേണ്ട’. സ്ലാറ്റര്‍ പറഞ്ഞു.

ഓസ്‌ട്രേലിയ്‌ക്കെതിരെ നടന്ന മത്സരങ്ങളിലെ ആദ്യമൊക്കെ മോശം പ്രകടനം കാഴ്ച വെച്ചതിനെ തുടര്‍ന്ന് കോഹ്‌ലിയെ ടീമില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.ഷോട്ട് ബോളുകള്‍ പലതും കോഹ്‌ലിയ്ക്ക് നേരിടാന്‍ കഴിയുന്നില്ലെന്നും കളിയില്‍ മികച്ച ഫോം പുറത്തെടുക്കാനാവുന്നില്ലെന്നുമായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. എന്നാല്‍ ഇതിനെല്ലാം ഒരു മറുപടിയെന്നോണം ഒടുവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ സെഞ്ച്വറി തികച്ച് കോഹ്‌ലി തിളങ്ങിയിരുന്നു.

Malayalam News

Kerala News in English