എഡിറ്റര്‍
എഡിറ്റര്‍
മെസ്സഞ്ചര്‍ ഓണ്‍ലൈന്‍ ചാറ്റില്‍ സ്‌കൈപ്പിനെ അപ്‌ഡേറ്റ് ചെയ്യുന്നു
എഡിറ്റര്‍
Wednesday 7th November 2012 12:48pm

 

സാന്‍ഫ്രാന്‍സിസ്‌കോ: ഓണ്‍ലൈന്‍ ചാറ്റ്സര്‍വ്വീസില്‍ സ്‌കൈപ്പിനെ അപ്‌ഡേറ്റ് ചെയ്യാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. ഇനിമുതല്‍ സ്‌കൈപ്പും മെസ്സഞ്ചറും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുക. വെബ്‌സൈറ്റിലിട്ട ഒരു പോസ്റ്റില്‍ സ്‌കൈപ്പ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

Ads By Google

മെസ്സഞ്ചര്‍ ഉപയോഗിച്ച് വീഡിയോ കോളിങ് നടത്തുമ്പോള്‍ സ്‌കൈപ്പ് അപ്‌ഡേറ്റ് ചെയ്യപ്പെടും. രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് സ്‌കൈപ്പ് 6.0 സോഫ്റ്റ്‌വെയറിന്റെ റിലീസ് നടന്നത്. മൈക്രോസോഫ്റ്റ് അക്കൗണ്ടില്‍ തെളിയുന്ന സ്‌കൈപ്പിന്റെ ചിഹ്നത്തിലൂടെ ഉപയോക്താക്കള്‍ക്ക് സ്‌കൈപ്പ് ഉപയോഗിക്കാം.

ഒരു കാര്യത്തെ ഏറ്റവും സിമ്പിള്‍ ആക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും തങ്ങളുടെ അനുഭവങ്ങള്‍ എന്നും മെച്ചപ്പെടുത്തുമെന്നും സ്‌കൈപ്പ് പറഞ്ഞു. എല്ലാ രാജ്യത്തും മെസ്സഞ്ചര്‍ വിരമിക്കാന്‍ പോവുകയാണ്.എന്നാല്‍, ചൈനയില്‍ അടുത്ത വര്‍ഷത്തെ ആദ്യപാദത്തില്‍ മാത്രമേ ഇതുണ്ടാവുകയുള്ളൂ.

ഫേസ്ബുക്കിലൂടെയും മൊബൈല്‍ ഫോണിലൂടെയും വീഡിയോ കോളിങ് നടത്താനുള്ള സൗകര്യവും സ്‌കൈപ്പ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരേ സമയം തന്നെ ഒന്നില്‍ കൂടുതല്‍ ആളുകളുമായി സംസാരിക്കാനുള്ള സൗകര്യവും ഫേസ്ബുക്കില്‍ സ്‌കൈപ്പ് നല്‍കുന്നുണ്ട്.

Advertisement