ലണ്ടന്‍: പുതിയ ജയിംസ് ബോണ്ട് ചിത്രമായ സ്‌കൈഫോളിന് വേണ്ടി റെക്കോര്‍ഡ് ചെയ്ത തീംസോങ് ചോര്‍ത്തി. സോങ് ഒദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്ന് ദിവസം മുന്‍പ് ഓണ്‍ലൈനിലൂടെയാണ് ചോര്‍ത്തിയത്.

Ads By Google

ബ്രിട്ടീഷ് പാട്ടുകാരിയും ഗാനരചയിതാവുമായ അഡെല്‍ ആണ് തീംസോങ് പാടിയിരിക്കുന്നത്. രാജ്യാന്തരതലത്തില്‍ ജയിംസ് ബോണ്ട് ദിനമായി ആചരിക്കുന്ന ഒക്‌ടോബര്‍ 5ന് അഡെലിന്റെ വെബ്‌സൈറ്റിലൂടെ ഗാനം പുറത്ത് വിടാനായിരുന്നു തീരുമാനം.

യൂട്യൂബിലൂടെയും സൗണ്ട്ക്ലൗഡിലൂടെയും പാട്ടിന്റെ പ്രിവ്യൂ ആരാധകര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.