കൊച്ചി: വിവാദമായ ആകാശനഗരം പദ്ധതിയിയില്‍ വ്യവസായ പ്രിസന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണനെ പിന്തുണച്ച് യശോറാം ഗ്രൂപ്പ് രംഗത്തെത്തി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിന്റെ തുടര്‍ച്ചയെന്ന നിലയ്ക്കാണ് ബാലകൃഷ്ണന്‍ കേന്ദ്രത്തിന് കത്തയച്ചതെന്നും യശോറാം ഗ്രൂപ്പ് വ്യക്തമാക്കി.

2007 ഒക്ടോബറിലാണ് ആകാശനഗരം സംബന്ധിച്ച യോഗം നടന്നത്. മുഖ്യമന്ത്രി, വ്യവസായമന്ത്രി, ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ആകാശനഗരം പദ്ധതിക്ക് ഏകജാലകസംവിധാനം ഒരുക്കാന്‍ യോഗത്തില്‍ തീരുമാനമായിരുന്നുവെന്നും യശോറാം ഗ്രൂപ്പ് വ്യക്തമാക്കി.

നേരത്തേ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്ത സ്വകാര്യ പദ്ധതിക്കുവേണ്ടി കേന്ദ്രസര്‍ക്കാറിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ വ്യവാസായ സെക്രട്ടറി ടി ബാലകൃഷ്ണന്റെ നിലപാട് വിവാദമായിരുന്നു.

സര്‍ക്കാറിന് അനുകൂല നിലപാടില്ലാത്ത പദ്ധതി ടൂറിസം, വാണിജ്യമേഖലയില്‍ ഗുണം ചെയ്യുമെന്നാണ് കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയത്തെ ബാലകൃഷ്ണന്‍ അറിയിച്ചത്.