തിരുവനന്തപുരം: ആകാശനഗരം പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു. വിഷയത്തില്‍ തനിക്കെതിരായ പരാമര്‍ശം ശരിയല്ലെന്നും വി എസ് പറഞ്ഞു.

ആകാശനഗരം പദ്ധതിയുമായി ബന്ധപ്പെട്ട് ചില ഔപചാരികചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. വിഷയത്തില്‍ തുടര്‍പരിശോധന വേണമെന്നാണ് മന്ത്രിസഭ നേരത്തേ തീരുമാനമെടുത്തിരുന്നത്.

ആകാശനഗരം പദ്ധതിയുമായി ബന്ധപ്പെട്ട കണ്‍സോഷ്യത്തില്‍ സ്വകാര്യബാങ്കുകള്‍ക്കും പങ്കുണ്ട്. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബലകൃഷ്ണന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത് സ്വന്തം നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.