എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട്ട് മാലിന്യ കൂമ്പാരത്തില്‍ തലയോട്ടികള്‍ കണ്ടെത്തി
എഡിറ്റര്‍
Monday 6th August 2012 4:09pm

കോഴിക്കോട്: പാളയം പച്ചക്കറി മാര്‍ക്കറ്റിന് സമീപം മാലിന്യക്കൂനയില്‍നിന്നും രണ്ട് തലയോട്ടികള്‍ കണ്ടെത്തി. പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു തലയോട്ടികള്‍.

Ads By Google

മാലിന്യനിര്‍മാര്‍ജനത്തൊഴിലാളികളാണ് ഇവ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയശേഷം വിശദപരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ്‌ ഫോറന്‍സിക്‌ ലബോറട്ടറിയിലേക്കു കൊണ്ടുപോയി.

Advertisement