എഡിറ്റര്‍
എഡിറ്റര്‍
നിലവിളക്ക് കൊളുത്തല്‍; അനാവശ്യ വിവാദമരുത്: എസ്.കെ.എസ്.എസ്.എഫ്
എഡിറ്റര്‍
Saturday 1st September 2012 1:53pm

skssf meetingകോഴിക്കോട്: വിവിധ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസ ആചാര വൈരുധ്യങ്ങള്‍ നിലനിര്‍ത്തുന്നതിലും അവയോട് യോജിക്കുന്നതിനും വിയോജിക്കുന്നതിനും രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

Ads By Google

ഇന്ത്യക്ക് ഏക ശിലാരൂപിതമായ ഒരു സംസ്‌കാരം ഇല്ലെന്നത് ചരിത്ര വസ്തുതയാണ്. എന്നാല്‍, നിലവിളക്ക് കൊളുത്തല്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവാചാരങ്ങളുടെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുന്നത് സാമുദായിക സ്പര്‍ധ ഉടലെടുക്കാനാണ് നിമിത്തമാവുക. നിലവിളക്ക് കൊളുത്തല്‍ ചടങ്ങ് ദീപാരാധനയുമായി ബന്ധപ്പെട്ട ഹൈന്ദവ വിശ്വാസത്തില്‍നിന്ന് കടന്നുവന്നതാണ്. വിദ്യാരംഭം സരസ്വതീപൂജയുമായും ബന്ധപ്പെട്ടതാണ്. തീവ്രമതേതര വാദികളായി ചമയാന്‍ തിടുക്കം കാട്ടുന്നവര്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തമായി വിശ്വാസവും അതിലധിഷ്ഠിതമായി ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ക്ക് ബാധകമാകില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.ടി.എം. ബഷീര്‍ പനങ്ങാങ്ങര, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, കെ. അലി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദു റഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, നവാസ് പാനൂര്‍, സൈതലവി റഹ്മാനി, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ദുള്ള കുണ്ടറ, എസ്.എം അബ്ബാസ് ദാരിമി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Advertisement