കോഴിക്കോട്: മുസ്ലീംലീഗിന്റെ പിന്നില്‍ നില്‍ക്കേണ്ട കാര്യം സമസ്തക്കില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി ഓണംപിള്ളി. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സമസ്ത സ്വതന്ത്ര സംഘടനയാണെന്നും മുസ്ലിംലീഗിന്റെ പിന്നില്‍ നില്‍ക്കേണ്ട കാര്യം ഇതുവരെ സമസ്തക്കുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മല്‍ മാധവ് പ്രശ്‌നത്തില്‍, എം.ഇ.എയില്‍ പ്രവേശനം നല്‍കാത്തതിന്റെ കാരണം സാങ്കേതികമല്ല. വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണ് തീരുമാനം പ്രഖ്യാപിച്ചത്. മാനേജ്‌മെന്റ് പ്രതികരണം ഹൈദരലി ശിഹാബ് തങ്ങളുടെ അറിവോടെയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

Subscribe Us:

വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇല്ലാത്തതാണ് എം.ഇ.എ ക്യാംപസ്. വിവാദം വലിച്ചു കൊണ്ടുവരാന്‍ സമസ്ത ആഗ്രഹിക്കുന്നില്ലെന്നും എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.