എഡിറ്റര്‍
എഡിറ്റര്‍
ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്
എഡിറ്റര്‍
Monday 19th March 2012 11:29am

മനാമ: ‘ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്’ എന്ന പ്രമേയത്തില്‍ കേന്ദ്ര എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന വിമോചനയാത്രയുടെ ബഹ്‌റൈന്‍ തല പ്രചരണം മാര്‍ച്ച് അവസാന വാരം സംഘടിപ്പിക്കാന്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

വ്യാജ കേശത്തിന്റെ മറവില്‍ ആത്മീയത ചൂഷണം ചെയ്യുന്ന വിഘടിതര്‍ക്കും പുത്തനാശയക്കാര്‍ക്കും മറുപടി നല്‍കിയും പൊതുജനങ്ങളുടെ തെറ്റിദ്ധാരണയകറ്റിയും കേരളത്തിലുടനീളം സഞ്ചരിക്കുന്ന വിമോചനയാത്ര ഏപ്രില്‍ 18 ന് മംഗലാപുരത്തു നിന്നാരംഭിച്ച് 29 ന് തിരുവനന്തപുരത്താണ് സമാപിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച് വിപുലമായ പരിപാടികളോടെ ബഹ്‌റൈനിലും വിമോചനയാത്ര പ്രചരണ പരിപാടികള്‍ നട ത്തുന്നത്.

വ്യാജ കേശ വിഷയത്തിലും മറ്റും ഇപ്പോള്‍ ബഹ്‌റൈനില്‍ നടന്നു കൊണ്ടിരിക്കുന്ന കുപ്രചരണങ്ങള്‍ പ്രചാരണ യോഗങ്ങളില്‍ വിശദീകരിക്കും. ഇതിനായി പ്രമുഖ പണ്ഢിതരും നേതാക്കളും അടുത്ത ദിവസങ്ങളിലായി ബഹ്‌റൈനിലെത്തുന്നുണ്ട്.

ബഹ്‌റൈനിലെത്തുന്ന പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ക്ക് 23 ന് വെള്ളിയാഴ്ച ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കും. സമസ്ത കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവിയുടെ അദ്ധ്യക്ഷത മനാമ സമസ്താലയത്തില്‍ നടന്ന യോഗം അബ്ദുറസാഖ് നദ്‌വി ഉദ്ഘാടനം ചെയ്തു. ഉബൈദുല്ല റഹ്മാനി ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

Advertisement