Categories

ലങ്കയില്‍ സ്വ­കാ­ര്യ റേ­ഡിയോ സ്‌­റ്റേ­ഷന്‍ ബോം­ബെ­റി­ഞ്ഞ് ത­കര്‍­ത്തു

കൊളം­ബോ: ശ്രീ­ല­ങ്ക­യി­ലെ സ്വ­കാ­ര്യ റേഡി­യോ സ്‌­റ്റേ­ഷന്‍ അ­ജ്ഞാ­തര്‍ ബോം­ബെ­റി­ഞ്ഞ് ത­കര്‍ത്തു. കൊളം­ബോ­യില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന സി­യാ­റ്റ റേ­ഡിയോ സ്റ്റേ­ഷ­നാ­ണ് ആ­ക്ര­മി­ക്ക­പ്പെ­ട്ട­ത്.

പ്ര­തി­പ­ക്ഷ പ്ര­സി­ഡന്റ് സ്ഥാ­നാര്‍­ഥി ശര­ത് ഫൊന്‍­സെ­കെ­യാ­ണ് റേഡിയോ സ്‌­റ്റേഷ­ന് സാ­മ്പത്തി­ക സ­ഹാ­യം നല്‍­ക­ു­ന്ന­തെ­ന്ന് ആ­രോ­പ­ണ­മു­യര്‍­ന്നി­രുന്നു. ഇ­തെ തു­ടര്‍­ന്ന് റേഡിയോ ഉ­ട­മ മാ­സ­ങ്ങള്‍­ക്ക് മു­മ്പ് ല­ങ്ക വി­ട്ടി­രുന്നു.

മു­ഖം മൂ­ടി ധ­രി­ച്ചെ­ത്തി­യ 12 പേ­രാ­ണ് ആ­ക്രമ­ണം ന­ട­ത്തി­യ­തെ­ന്ന് ദൃ­ക്‌­സാ­ക്ഷി­കള്‍ വ്യ­ക്ത­മാക്കി. അ­ക്ര­മികള്‍ പെ­ട്രോള്‍ ബോം­ബെ­റി­യു­കയും വെ­ടി­വെ­പ്പ് ന­ട­ത്തു­കയും ചെ­യ്തു.

ല­ങ്ക­യില്‍ മാധ്യ­മ സ്ഥാ­പ­ന­ങ്ങള്‍­ക്ക് നേ­രെയും മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍­ക്ക് നേ­രെയും തു­ടര്‍­ച്ച­യാ­യി ആ­ക്രമ­ണം ന­ട­ക്കു­ക­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.