എഡിറ്റര്‍
എഡിറ്റര്‍
പ്രിന്‍സിപ്പാളിന്റെ കസേര കത്തിക്കല്‍: മഹരാജാസ് യൂണിയന്‍ ചെയര്‍മാനടക്കം ആറുപേരെ പുറത്താക്കും
എഡിറ്റര്‍
Saturday 6th May 2017 10:09am

കൊച്ചി: മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച സംഭവത്തില്‍ യൂണിയന്‍ ചെയര്‍മാനും എസ്.എഫ്.ഐ നേതാക്കളുമുള്‍പ്പടെ ആറു വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കുവാന്‍ തീരുമാനിച്ചു. അടിയന്തിര കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം.

യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ പി. ദിനേശ്, മുഹമ്മദ് അമീര്‍, വിഷ്ണു സുരേഷ്, കെ.എഫ് അഫ്രീദി, പ്രജിത് കെ.ബാബു, ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് പുറത്താക്കല്‍ നടപടിയുണ്ടാവുക. ഇവരില്‍ രണ്ടു പേര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ്.

കസേരകത്തിക്കല്‍ സംഭവം വിവാദമായതോടെ ഇവരെ നേരത്തെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 19 നായിരുന്നു കസേരകത്തിക്കല്‍ സംഭവമുണ്ടാകുന്നത്. എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രിന്‍സിപ്പാളിന്റെ കസേര മുറ്റത്തിട്ട് കത്തിച്ചത്.


Also Read: ബൗളര്‍ അപ്പീല്‍ ചെയ്തില്ല, അമ്പയര്‍ ഔട്ട് വിധിച്ചില്ല, എന്നിട്ടും അംല പവലിയനിലേക്ക് മടങ്ങി; ഹാഷിം അംലയുടെ കട്ട ഹീറോയിസത്തിന് ക്രിക്കറ്റ് ലോകത്തിന്റെ ആദരവ്, വീഡിയോ കാണാം


കഴിഞ്ഞ ദിവസം സ്റ്റാഫ് കോട്ടേഴ്‌സില്‍ നിന്നും ആയുധങ്ങള്‍ പിടികൂടിയ സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ എന്‍.എല്‍ ബീനയെ ഭീഷണിപ്പെടുത്തിയവരില്‍ രണ്ടു പേര്‍ കസേരകത്തിക്കലിലുള്‍പ്പെട്ടവരാണ്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കാനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.

Advertisement