നെയ്‌റോബി: കെനിയയിലെ ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ കൊല്ലപ്പെട്ടു.തലസ്ഥാനമായ നെയ്‌റോബിയിലെ നായോ നാഷണല്‍ സ്‌റ്റേഡിയത്തിലാണ് അപകടം നടന്നത്.

കെനിയന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ഓള്‍ഡ് റൈവല്‍സും ഗോര്‍ മഹിയയും തമ്മിലുള്ള മല്‍സരം കാണാനെത്തിയ ഫുട്‌ബോള്‍ പ്രേമികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. സ്റ്റേഡിയത്തിലെ ഒരുപ്രത്യേക സ്ഥലത്ത് കാണികളെല്ലാം ഒത്തുകൂടിയതാണ് അപകടത്തിന് കാരണമായത്. 2008ലും ഇത്തരത്തില്‍ അപകടം ഉണ്ടായതിനെത്തുടര്‍ന്ന് ഫിഫ സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നിരോധിച്ചിരുന്നു.