ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഹംഗേറിയന്‍ എണ്ണ കമ്പനിയുടെ രണ്ടു ജീവനക്കാരും നാല് സൈനികരുമാണ് സംഭവത്തില്‍ മരിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജീവനക്കാരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച തീവ്രവാദികളെ നേരിട്ട സൈനികരാണ് കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ക്കു ഏറെ സ്വാധീനമുള്ള പക്തുന്‍ഖാവ പ്രവിശ്യയിലെ കൊഹാട്ട് ജില്ലയിലാണ് സംഭവം. ഹംഗേറിയന്‍ കമ്പനിയായ മോളിന്റെ ജീവനക്കാരുടെ വാഹനമാണ് വഴിമധ്യേ തീവ്രവാദികള്‍ ആക്രമിച്ചത്.

വാഹനത്തിന്റെ ഡ്രൈവറേയും മറ്റൊരു ജീവനക്കാരെയും വധിച്ച താലിബാന്‍ രണ്ടു പാക്കിസ്ഥാന്‍ എഞ്ചിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി. ഇവരെ പിന്തുടന്ന സുരക്ഷാ സൈനികര്‍ക്കുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് നാലു സൈനികര്‍ കൊല്ലപ്പെട്ടത്.