ബാംഗ്ലൂര്‍ : അജ്ഞാത എസ്.എം.എസ്സുകളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ പാലായനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആറ് പേരെ ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

Ads By Google

രാജ്യത്തെ സമാധാനം ഇല്ലാതാക്കുന്ന രീതിയിലുള്ള പ്രചരണം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രചരണം ആരെങ്കിലും നടത്തുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആസാമിലെ കലാപത്തിന് പകരം വീട്ടുമെന്ന തരത്തിലുള്ള മെസ്സേജുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതുടര്‍ന്ന് പതിനായിരക്കണക്കിനാളുകളാണ് ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും പാലായനം ചെയ്തത്. ഇതോടെ രാജ്യത്ത് ടെക്‌സ്റ്റ് മെസ്സേജുകളും മള്‍ട്ടിമീഡിയ മെസ്സേജുകളും അയക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പതിനഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
രാജ്യത്തെ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കും ആഭ്യന്തരമന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.